b
സി.എസ്.ബി ബാങ്ക് വിദേശ ശക്തികൾക്ക് കൈമാറി ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വവുംസേവനവേതനവ്യവസ്ഥകളും അപകടത്തിലാക്കുന്ന നയത്തിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പുല്ലവഴി സി.എസ്. ബി ബാങ്കിന് മുന്നിൽ നടത്തിയ പ്രതിഷേധ ബെഫി സംസ്ഥാന കമ്മിറ്റിയംഗം ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: സി.എസ്.ബി ബാങ്ക് വിദേശ ശക്തികൾക്ക് കൈമാറി ജീവനക്കാരുടെ തൊഴിൽസുരക്ഷിതത്വവും സേവനവേതനവ്യവസ്ഥകളും അപകടത്തിലാക്കുന്നനയത്തിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പുല്ലവഴി സി എസ്.ബി ബാങ്കിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. ബെഫി സംസ്ഥാന കമ്മിറ്റിയംഗം ബിശ്വാസ് സമരം ഉദ്ഘാടനം ചെയ്തു. വിവിധ സംഘടന നേതാക്കളായ ആർ.അനീഷ്, കെ.വി.ഷാജി, എം.ജി.ശ്രീകുമാർ , ടി.എൻ. സദാശിവൻ, ഇ.വി.ജോർജ്, എം.എം.പൗലോസ്, എൻ.പ്രസാദ്, ജെയ്സൺ, നവീൻകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.