കൊച്ചി: കുന്നത്തുനാട്, കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസുകളിൽ എൽ.ഡി ക്ലാർക്ക് തസ്തികയിലേക്ക് ഇന്ന് ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസിൽ നടത്താൻ തീരുമാനിച്ചിരുന്ന ഇന്റർവ്യൂ മാറ്റി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താത്കാലിക അടിസ്ഥാനത്തിലാണ് നിയമനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.