federal
എഫ്.ബി.ഒ .എ ദേശീയ സമ്മേളനം ജനറൽ സെക്രട്ടറി പി.അനിത ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ 34-ാം ദേശീയ സമ്മേളനം എ.ഐ.ബി.ഒ.സി അഖിലേന്ത്യാ ജനറൽ സെക്രട്ടറി സൗമ്യ ദത്ത ഉദ്ഘാടനം ചെയ്തു. എഫ്.ബി.ഒ.എ പ്രസിഡന്റ് ആർ. അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് വി. നന്ദകുമാർ മുഖ്യാതിഥിയായി. ഓൾ ഇന്ത്യ പ്രൈവറ്റ് സെക്ടർ ബാങ്ക് ഓഫീസേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ടി. മുരളി സൗന്ദർരാജൻ, എ.ഐ.ബി.ഒ.സി സംസ്ഥാന സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഡൻ, കാത്തലിക് സിറിയൻ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ജെ. ലതീഷ് കുമാർ, ഫെഡറൽ ബാങ്ക് റിട്ട. ഓഫീസേഴ്സ് ഫോറം പ്രസിഡന്റ് ടോം തോമസ്, ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഫോറം പ്രസിഡന്റ് പി.വി. ജിതേഷ്, സ്റ്റാഫ് യൂണിയൻ സെക്രട്ടറി പി.എച്ച്. വിനീത, ജനറൽ സെക്രട്ടറി പി. അനിത, കൺവീനർ പോൾ പി. ചക്യേത്ത് എന്നിവർ പ്രസംഗിച്ചു. 1300 ബ്രാഞ്ചുകളിൽ നിന്നായി 5000ത്തോളം പ്രതിനിധികൾ പങ്കെടുത്തു. പുതിയ ഭാരവാഹികളായി സച്ചിൻ ജേക്കബ് പോൾ (പ്രസിഡന്റ്), പി.ആർ. ഷിമിത്ത് (ജന. സെക്രട്ടറി), വിവേക് ശങ്കർ, ജിബിൻ ജോയ്, ഡി. രാജ് കമൽ (വൈസ് പ്രസിഡന്റുമാർ), നിഷ എസ്. വാരിയർ, പി.ആർ. ശശി, അനൂപ് കൃഷ്ണൻ (ഡെപ്യൂട്ടി ജനറൽ സെക്രട്ടറിമാർ), ജെനീബ് ജെ. കാച്ചപ്പിള്ളി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.