തൃപ്പൂണിത്തുറ: കുടിവെള്ളം മുടങ്ങുന്നതിനെതിരെ സ്റ്റാർ സ്റ്റാർ അപ്പാർട്ട്മെന്റ് ഓണേഴ്സ് അസോസിയേഷൻ സമരത്തിനൊരുങ്ങുന്നു. വിഷയം പലതവണ വാട്ടർ അതോറിറ്റിയിൽ അറിയിച്ചിട്ടും ശാശ്വതപരിഹാരമില്ലെന്നുമാത്രം. ഒന്നിടവിട്ട ദിവസങ്ങളിൽ കിട്ടുന്ന വെള്ളം മാത്രമാണ് ഇവരുടെ ഏകാശ്രയം. അതുകൂടി നിലയ്ക്കുമ്പോൾ ഭീമമായ തുക നൽകി ടാങ്കറുകൾ വരുത്തേണ്ടി വരും. പ്രശ്നത്തിന് അടിയന്തരപരിഹാരം ആവശ്യപ്പെട്ട് അസോസിയേഷന്റെയും വാർഡ് കൗൺസിലറുടെയും നേതൃത്വത്തിൽ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. കൗൺസിലർ രാജി അനിൽ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാകേഷ് പൈ, സ്റ്റാർ അപ്പാർട്ട്മെന്റ്സ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി അബ്ദുൾ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.