കൊച്ചി: തണൽ ഫൗണ്ടേഷൻ നടത്തിയ ജൈവമത്സ്യക്കൃഷി വിളവെടുത്തു. അഞ്ചുസെന്റ് കുളത്തിലാണ് 'ഗിഫ്റ്റ് തിലോപ്പിയ' മത്സ്യക്കൃഷി നടത്തിയത്. ആദ്യവില്പന കുമ്പളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. രാഹുൽ നിർവഹിച്ചു. ഒന്നര ഏക്കർ സ്ഥലത്ത് മത്സ്യംകൂടാതെ വാഴ, ചേന, പയർ, കൂർക്ക, മഞ്ഞൾ എന്നിവയും കൃഷിചെയ്യുന്നുണ്ട്. തണൽ ഫൗണ്ടേഷൻ പ്രസിഡന്റും റോട്ടറി കൊച്ചിൻ സൗത്ത് പ്രസിഡന്റുമായ ജോളി ജോൺ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കർമിലി, പഞ്ചായത്തംഗം എം.വി. പ്രദീപ്, തണൽ ഫൗണ്ടേഷൻ രക്ഷാധികാരി വി.ഒ. ജോണി, സെക്രട്ടറി സലിം, ട്രഷറർ എൻ.കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.