kklm
എ.ഐ.വൈ.എഫ് പാലക്കുഴ ലോക്കൽ കമ്മിറ്റിയുടെ നേതൃത്തത്തിൽ ആറൂർ സ്കൂൾ ശുചീകരണം സി.പി.ഐ ലോക്കൽ സെക്രട്ടറി വി.എം.തമ്പി ഉദ്ഘാടനം ചെയുന്നു

കൂത്താട്ടുകുളം: പ്രവേശനോത്സവത്തിന്റെ ഭാഗമായി ആറൂർ ഗവൺമെന്റ് ഹൈസ്കൂൾ എ.ഐ.വൈ.എഫ് പാലക്കുഴ ലോക്കൽ കമ്മിറ്റിയുടെ നേതൃത്തത്തിൽ ശുചീകരിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി വി.എം.തമ്പി ഉദ്ഘാടനം നിർവഹിച്ചു. ശുചീകരണ പ്രവർത്തനത്തിന് ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ എൻ.കെ.ഗോപി, ഷിബി കുര്യാക്കോസ്, സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ജൂയിഷ് ജോർജ്, എ.ഐ.വൈ.എഫ് നേതാക്കളായ ജോബിറ്റ് എലിയാസ്, ഷൈൻ ചക്കോച്ചൻ, ബൈജു, ഹെഡ്മിസ്ട്രെസ് ഫാത്തിമ .കെ.വി എന്നിവർ നേത്രത്വം നൽകി.