kklm
കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തിൽ നടന്ന സ്കൂൾ ശുചിത്വ കാമ്പയിൻ നഗരസഭ വികസനകാര്യ സമിതി അദ്ധ്യക്ഷൻ സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളത്തെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തിൽ സ്കൂൾ ശുചിത്വ കാമ്പയിനു തുടക്കമായി. കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ നടന്ന ശുചീകരണ പരിപാടികൾ നഗരസഭ വികസനകാര്യ സമിതി അദ്ധ്യക്ഷൻ സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ്, ലോക്കൽ കമ്മിറ്റി അംഗം ബെന്നി മാത്യു, പി.ടി.എ പ്രസിഡൻ്റ് ജോമോൻ കുര്യാക്കോസ്, ഹെഡ്മിസ്ട്രസ് ആർ വത്സലാ ദേവി എന്നിവർ സംസാരിച്ചു. ഓടകളും,ഡസ്ക്ക്, ഫർണീച്ചറുകൾ,അടുക്കള, പാത്രങ്ങൾ ക്ലാസ് മുറികൾ തുടങ്ങിയവ കഴുകി വൃത്തിയാക്കി.