കൊച്ചി: ജി.എൻ. സ്വാമിട്രസ്റ്റ് സംഗീതവിദ്യാലയവും ശ്രീപൂർണത്രയീശ സംഗീതസഭയും ചേർന്ന് സംഘടിപ്പിക്കുന്ന മൃദംഗവിദ്വാൻ ജി. നാരായണസ്വാമി അനുസ്മരണ പരിപാടി തൃപ്പൂണിത്തുറ കളിക്കോട്ട പാലസിൽ ഇന്ന് വൈകിട്ട് 5.30ന് പരമേശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.നഗരസഭാ ചെയർപേഴ്‌സൺ രമ സന്തോഷ് അദ്ധ്യക്ഷയാകും. 6.30ന് കെ.എസ്. വിഷ്ണദേവിന്റെ സംഗീതസദസ്. വി.വി.എസ്. മുരളി (വയലിൻ), കോട്ടയം സന്തോഷ്‌കുമാർ, അനിൽകുമാർ (മൃദംഗം) എന്നിവർ പങ്കെടുക്കും.