കുറുപ്പംപടി: സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി മുടക്കുഴ ഗ്രാമപഞ്ചായത്തിലെ സ്കൂളുകൾ ശുചീകരിച്ചു. മുടക്കുഴ പഞ്ചായത്തു ഭരണ സമിതിയും സിവിൽ സപ്ലൈ ഗോഡൗൺ തൊഴിലാളികളും ചേർന്ന് ഒന്നര വർഷമായി കാടുപിടിച്ചു കിടക്കുന്ന സ്കൂൾ കോമ്പൗണ്ടും ക്ലാസ് മുറികളുമാണ് വൃത്തിയാക്കിയത്. പഞ്ചായത്ത് ഭരണസമിതിയും സ്കൂൾ പി.ടി.എ കമ്മിറ്റിയും മുൻകൈയെടുത്താണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. പഞ്ചായത്ത് അതിർത്തിയിൽപ്പെട്ട മുഴുവൻ സ്കൂളുകൾക്കും 10000 രൂപ വീതം അടിയന്തരാമായി ശുചീകരണ പ്രവത്തനങ്ങൾക്കു വേണ്ടി തനതു ഫണ്ടിൽ നിന്ന് അനുവദിച്ചു. വാണിയപ്പിള്ളി സ്കൂളിൽ സിമന്റ് കൂട്ടി പൊത്തുകൾ അടച്ചുളള സുരക്ഷ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് പോൾ.കെ .പോൾ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ജെ മാത്യു, ജോസ്.എം പോൾ, വൽസ വേലായുധൻ, പഞ്ചായത്തംഗം സോമി ബിജു, ജോബി മാത്യു, പ്രധാന അദ്ധ്യാപിക ധനുഷ അയ്യപ്പൻ, വി.എ .അയ്യപ്പൻകുട്ടി, ഗോഡൗൺ ഭാരവാഹികളായ ഷിബു, ലതീഷ്, അനിൽ, എൽദോസ് ജോർജ്, ടി.കെ.സണ്ണി, ടി.വി.ബിജു എന്നിവർ പങ്കെടുത്തു.