കൊച്ചി: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂട്ട് കത്തിച്ച് സമരം നടത്തി. എറണാകുളം സിവിൽ സപ്ലൈസ് പെട്രോൾ പമ്പിന് മുമ്പിൽ നടത്തിയ പ്രതിഷേധസമരം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ഇന്ധന വിലവർദ്ധനവിന്റെ മറവിൽ നികുതികൊള്ള നടത്തുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ജനകീയ വിചാരണ നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. മിനിമോൾ വി.കെ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ആശ സനിൽ, ഡി.സി.സി സെക്രട്ടറി ജോസഫ് ആന്റണി, സംസ്ഥാന ഭാരവാഹികളായ മാലിനി കുറുപ്പ്, സുനില സിബി, സൈബ താജുദ്ദീൻ, ഷാഹിന പാലക്കാടൻ, റുക്കിയ ജമാൽ, പ്രേമ അനിൽകുമാർ, ജോളി ബേബി, ഷീബ രാമചന്ദ്രൻ, ബേബി അജയകുമാർ, സൂസൻ ജോസഫ്, ഷൈജ ബെന്നി തുടങ്ങിയവർ സംസാരിച്ചു.