ayyam
കുടുംബശ്രീ വഴി നിർദ്ധന രോഗികൾക്കുള്ള ധനസഹായ വിതരണം പ്രസിഡൻ്റ് പി.യു.ജോമോൻ ഉദ്ഘാടനം ചെയ്യുന്നു.

കാലടി: നിർദ്ധനരായ രോഗികൾക്ക് അയ്യമ്പുഴ പഞ്ചായത്ത്‌ കുടുംബശ്രീയുടെ നേതൃത്വത്തിൽ ധനസഹായ വിതരണവും ഓക്സിലറി ഗ്രൂപ്പിന്റെ പഞ്ചായത്തുതല ഉദ്ഘാടനവും നടത്തി. സി.ഡി.എസ് ചെയർപേഴ്സൺ ഷീബ മോഹനൻ അദ്ധ്യക്ഷയായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.യു. ജോമോൻ ഉദ്ഘാടനം ചെയ്തു, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ റെജി വർഗീസ്, ടിജോ ജോസഫ്, മെമ്പർമാരായ വിജയശ്രീ സഹദേവൻ, ജയ ഫ്രാൻസിസ്, ജാൻസി ജോണി, വർഗീസ് മാണിക്യത്താൻ, റിജി ഫ്രാൻസിസ്, പി.ബി. സന്ധ്യ, ബിന്ദു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.