പെരുമ്പാവൂർ: ബ്രോഡ് വേ മുതൽ ഗുരുമകൃപ തുരുത്തിപ്പറമ്പ് വഴി പൂപ്പാനി വരെയും വല്ലം മുസ്ലീയാർ റോഡിലൂടെയും വലിച്ചിട്ടുള്ള 11 കെ.വി ലൈനിലും അനുബന്ധ ഉപകരണങ്ങളിലും ഈ മാസം 27 ന് ശേഷം വൈദ്യുതി പ്രവഹിപ്പിക്കുന്നതാണ്. ജനങ്ങൾ ലൈനുമായി നിയമപ്രകാരമുള്ള അകലം പാലിക്കണമെന്ന് അസി. എൻജിനീയർ അറിയിച്ചു.