ആലുവ: വർഗീയവാദികൾ പരസ്പരം പോരടിച്ച് വളരാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിഅംഗം എം. സ്വരാജ് പറഞ്ഞു. സി.പി.എം ആലുവ ഏരിയ സമ്മേളനം എടത്തല രാജീവ്ഗാന്ധി സഹകരണ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയതയെ നേരിടുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാണ്. തുടർഭരണത്തിൽ കൂടുതൽ വികസന പ്രവർത്തനങ്ങളുമായി കേരളം മുന്നേറുകയാണ്.
ഏരിയ കമ്മിറ്റിയംഗം പി.എം. ബാലകൃഷ്ണൻ പതാക ഉയർത്തി. ഒ.വി. ദേവസിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനം എം.ജെ. ടോമി, പി. മോഹനൻ, ഡോ. വി. രമാകുമാരി, ബീന അലി, എം.യു. പ്രമേഷ് എന്നിവരെ പ്രസീഡിയത്തിലേക്ക് തിരഞ്ഞെടുത്തു. ടി.കെ. ഷാജഹാൻ രക്തസാക്ഷി പ്രമേയവും ടി.ആർ. അജിത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.കെ. മോഹനൻ, ജോൺ ഫെർണാണ്ടസ്, പി.എം. ഇസ്മായിൽ, ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.എം. ശശി, വി. സലിം, പ്രീജ കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.
സമ്മേളനം ഇന്നും തുടരും. ചർച്ചകൾക്ക് മറുപടി, ക്രെഡൻഷ്യൽ റിപ്പോർട്ട്, അഭിവാദ്യപ്രസംഗങ്ങൾ എന്നിവ നടക്കും. 25ന് തിരഞ്ഞെടുപ്പ്.