പെരുമ്പാവൂർ: യൂണിയൻ ബാങ്ക് എ.ടി.എം ദിവസങ്ങളായി അടഞ്ഞു കിടക്കുന്നതിൽ പ്രതിഷേധിച്ച് അറക്കപ്പടി വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റീത്ത് വെച്ചു പ്രതിഷേധ സമരം നടത്തി. വാർഡ് പ്രസിഡന്റ് യു.എം. ഷമീർ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ കെ.എൻ.സുകുമാരൻ, ടി.എം. കുര്യാക്കോസ്, രാജു മാത്താറ, അലി മൊയ്തീൻ, കോൺഗ്രസ് അറക്കപ്പടി മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബ്, മണ്ഡലം ഭാരവാഹികളായ പി.എ.ഹസൻ, സി.വി. വർഗീസ്, പി.എം.അസി തുടങ്ങിയവർ പ്രസംഗിച്ചു. നൂറ് കണക്കിന് കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളുടെയും വെങ്ങോല പഞ്ചായത്തിലേയും സമീപ പ്രദേശങ്ങളിലേയും അനേക ജനങ്ങളുടെ ആശ്രയമായ അറയ്ക്കപ്പടിയിലെ ഏക എ.ടി.എമ്മാണ് യൂണിയൻ ബാങ്കിന്റേത്. കാലങ്ങളായി പ്രവർത്തനരഹിതമായ എ.ടി.എം മാറ്റിസ്ഥാപിക്കുന്നതിന് യാതൊരു നടപടിയും ബാങ്ക് എടുത്തിട്ടില്ല. എത്രയും പെട്ടെന്ന് എ.ടി.എം പ്രവർത്തന ക്ഷമമാക്കിയില്ലെങ്കിൽ കടുത്ത പ്രക്ഷോഭ സമരവുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്. അഡ്വ. അരുൺ പോൾ ജേക്കബ് അറിയിച്ചു.