ആലുവ: നിയുക്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാർക്ക് ആലുവ ശിവരാത്രി മണപ്പുറത്ത് ആലങ്ങാട് യോഗം ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. 23ന് രാവിലെ എട്ടിന് ആലുവ മണപ്പുറം ശിവക്ഷേത്രത്തിൽ ശബരിമല മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരി എന്നിവർ ദർശനം നടത്തും. തുടർന്നായിരിക്കും സ്വീകരണം. ഒമ്പതിന് കോട്ടപ്പുറം ശ്രീകൃഷ്ണപുരം സന്താനഗോപാലമൂർത്തി ക്ഷേത്രം, 9.30ന് ആലങ്ങാട് യോഗം ശ്രീമൂലസ്ഥാനമായ മുപ്പത്തടം കാമ്പിള്ളി ശ്രീ ധർമ്മശാസ്താക്ഷേത്രം എന്നിവിടങ്ങളിലും മേൽശാന്തിമാർ ദർശനം നടത്തും.