മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അർഹരായ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്ന് മെറിറ്റോറിയസ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2021 നവംബർ 15 നകം ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസിൽ ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കാവുതാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ അറിയിച്ചു. 2021-22 വാർഷിക പദ്ധതിയിൽ 18 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത് . ഡിപ്ലോമ , ഡിഗ്രി, പി.ജി, പ്രൊഫഷണൽ ഡിഗ്രി ഉൾപ്പെടെയുള്ള കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ആനുകൂല്യം ലഭിക്കുക. പഞ്ചായത്ത് മുൻഗണന ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷകരെ ആനുകൂല്യത്തിനായി തെരഞ്ഞെടുക്കുന്നത്.