കളമശേരി: കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിലിന്റെ നേതൃത്വത്തിൽ ഇൻഡ്സ്ട്രിയൽ എസ്റ്റേറ്റിലെ ജീവനക്കാർക്കായി നടത്തിയ ശില്പശാല ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ ബിജുപി.എബ്രഹാം ഉദ്ഘാടനം ചെയ്തു. ഡെവലപ്മെൻ്റ് പ്ലോട്ട് ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് കെ. നിസാം അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.പി.സി ചെയർമാൻ എം. തോമസ് കടവൻ, ജോൺസൺ ഡാനിയൽ, ആർ. രമ, എ.പി. ജോസ്, എന്നിവർ സംസാരിച്ചു. ഷാജി സെബാസ്റ്റ്യൻ, എം.എ. ഇജാസ്, കെ.എം. ഷാനവാസ്, ടി.വി. മോഹൻദാസ് എന്നിവർ ക്ലാസ് നയിച്ചു.