കാലടി: മറ്റൂരിൽ മൊബൈൽടവർ നിർമ്മാണം സംയുക്ത സമരസമിതി തടഞ്ഞു. മറ്റൂർ കോളേജ് ജംഗ്ഷനിൽ സ്വകാര്യ വ്യക്തിയുടെ ബിൽഡിംഗിലാണ് ടവർ നിർമ്മാണം തുടങ്ങിയിട്ടുള്ളത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് നിർമ്മാണമെന്നാണ് പരാതി. സംയുക്ത സമരസമിതി നേതാക്കളായ എം.ടി. വർഗീസ്, പഞ്ചായത്ത് അംഗം സിജു കല്ലുങ്ങൽ, ബേബി കാക്കശേരി, കെ.ഡി. ജോസഫ് എന്നിവർ സംസാരിച്ചു.