മൂവാറ്റുപുഴ: കാലാവസ്ഥ വെല്ലുവിളികൾ മൂലം കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കേന്ദ്രസംസ്ഥാന സർക്കാരുകൾ നൽകണമെന്ന് അനൂപ് ജേക്കബ് എം.എൽ.എ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (ജേക്കബ്) ആയവന മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. കർഷകരുടെ ഉല്പന്നങ്ങൾക്ക് വില സ്ഥിരത ഉറപ്പാക്കുന്നതോടൊപ്പം , കർഷകരുടെ ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ വിറ്റഴിക്കുന്നതിനും ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് മാത്യു കെ. വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടറി രാജു പാണാനിക്കൽ, ജില്ലാ പ്രസിഡന്റ് ഇ.എം. മൈക്കിൾ, ജോസ് പൊട്ടംപുഴ, ആന്റണി പാലക്കുഴി, എം.എ. ഷാജി, ബേസിൽ വർഗ്ഗീസ്, തോംസൺ പിച്ചാപ്പിള്ളി, അലക്സ് ചെറുപറമ്പിൽ, ജോജർ മാത്യു, ദീപ ബേസിൽ, വത്സലൻ, കാസിം, സോണി എൽദോസ് എന്നിവർ സംസാരിച്ചു.