snm-hss-old-student
മൂത്തകുന്നം എസ്.എൻ.എം സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഘടന ഓർമ്മച്ചെപ്പിന്റെ നേതൃത്വത്തിൽ സഹപാഠി ഓടാശേരിൽ ബിജുവിന് വീടുനിർമ്മിക്കാനുള്ള ധനസഹായം നൽകുന്നു

പറവൂർ: മൂത്തകുന്നം എസ്.എൻ.എം ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഓർമ്മച്ചെപ്പിന്റെ നേതൃത്വത്തിൽ സഹപാഠി മൂത്തകുന്നം ഓടാശേരിൽ ബിജുവിന് വിട് നിർമ്മിക്കുന്നതിനുള്ള ധനസഹായം നൽകി. ഹെഡ്മിസ്ട്രസ് എം.ബി. ശ്രീകല ബിജുവിന്റെ അമ്മ ബേബിക്ക് കൈമാറി. കെ.പി. വിശ്വനാഥൻ, ഷിബു വാഴയിൽ, ഇ.എസ്. രാധാകൃഷ്ണൻ, വി.എം. മനോജ് എന്നിവർ പങ്കെടുത്തു.