sak
ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഉച്ചഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ സക്കീർ ഹുസൈൻ നിർവഹിക്കുന്നു

പെരുമ്പാവൂർ: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ പ്രസിഡന്റിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പെരുമ്പാവൂർ ലയൺസ് ക്ലബ് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും സഹായികൾക്കും ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഉച്ചഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ സക്കീർ ഹുസൈൻ നിർവഹിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പി.പി.ഇ കിറ്റ്, സാനിറ്റൈസർ, മാസ്‌ക് എന്നിവ ഡിസ്ട്രിക്ട് പ്രൊജക്റ്റ് കോ ഓർഡിനേറ്റർ കെ.ബി. ഷൈൻകുമാർ ആശുപത്രിയിൽ സൂപ്രണ്ട് ഡോക്ടർ ഷാനിക്ക് കൈമാറി. ക്ലബ്ബ് പ്രസിഡന്റ് ടി.ഒ.ജോൺസൻ, സെക്രട്ടറി മേഴ്‌സി ജെയിംസ്, ട്രഷറർ പോൾ പൊട്ടക്കൽ പ്രൊജക്റ്റ് ചെയർമാൻ എ.ഒ. ജെയിംസ്, ടി. ജവഹർ, സജി മോസ്സസ്, എം.എം.സ്റ്റീഫൻ, സുരേഷ് ബാബു, കുമാരി പോൾ എന്നിവർ പ്രസംഗിച്ചു.