mg
എം.ജി സർവകലാശാല യൂണിയൻ സംഘടിപ്പിച്ച സെമിനാർ സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ വൈസ് ചെയർമാൻ എസ്.സതീഷ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: എം.ജി സർവകലാശാല യൂണിയന്റെ നേതൃത്വത്തിൽ സോഷ്യൽ മീഡിയയും അരാഷ്ട്രീയവത്കരണവും എന്ന വിഷയത്തിൽ മൂവാറ്റുപുഴയിൽ സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ വൈസ് ചെയർമാൻ എസ്.സതീഷ് ഉദ്ഘാടനം ചെയ്തു.സർവ്വകലാശാല യൂണിയൻ ജനറൽ സെക്രട്ടറി പി.എസ്.വിപിൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ എക്സിക്യുട്ടീവ് അംഗങ്ങളായ അഖിൽ ചന്ദ്രൻ ,അനൂപ്, അരുന്ധതി, സംഘാടക സമിതി കൺവീനർ വിജയ് കെ.ബേബി, അഖിൽ പ്രകാശ് എന്നിവർ സംസാരിച്ചു.