പെരുമ്പാവൂർ: താന്നിപ്പുഴ ഇടവകയിൽ പ്രവർത്തിക്കുന്ന ചെറുപുഷ്പ മിഷൻ ലീഗിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ബിഷപ്പ് മാർ മാത്യു വാണിയകിഴക്കേൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.പോൾ മണവാളൻ അദ്ധ്യക്ഷത വഹിച്ചു. ശ്രേഷ്ഠ കൂട്ടായ്മ, ദൈവവിളി സംഗമം, മിഷൻ ഗ്രാമം ദത്തെടുക്കൽ, ഭവന നിർമ്മാണം, സെമിനാറുകൾ എന്നിവയാണ് ആഘോഷ പരിടികളിൽ ഉൾപ്പെടുന്നത്. കമ്മിറ്റി കൺവീനർ എൻ.കെ. വർഗീസ്, ഫാ. പാസ്‌ക്കൽ കോറോത്ത്, സിസ്റ്റർ സജന, അൽഫോൻസ തോമസ്, ബെന്നി മാണിക്കത്താൻ, ബിജു മാണിക്കത്താൻ, ജോസഫ് പൊട്ടോളി എന്നിവർ പ്രസംഗിച്ചു.