കോലഞ്ചേരി: പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് വടവുകോട് ബ്ളോക്ക് പഞ്ചായത്ത് ധനസഹായ വിതരണം നടത്തി. വിതരണോദ്ഘാടനം പ്രസിഡന്റ് വി.ആർ.അശോകൻ നിർവഹിച്ചു . ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജമ്മ രാജൻ അദ്ധ്യക്ഷയായി.തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി. ആർ. പ്രകാശൻ, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി.വർഗീസ്, ബ്ളോക്ക് വൈസ് പ്രസിഡന്റ് അനു അച്ചു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജൂബിൾ ജോർജ്, ടി.ആർ. വിശ്വപ്പൻ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഓമന നന്ദകുമാർ, പി.എസ്. റെജി, റസീന പരീത, ജയചന്ദ്രൻ, പി.പി. ജോണി, വർഗീസ്, ബ്ലോക്ക് സെക്രട്ടറി ജ്യോതികുമാർ, പട്ടികജാതി ഓഫീസർ വിൽസൺ മത്തായി തുടങ്ങിയവർ സംസാരിച്ചു.