മൂവാറ്റുപുഴ: ഇന്ധന വില ദിനംപ്രതി വർദ്ധിപ്പിച്ചും ,പൊതുമേഖലയെ സ്വകാര്യ മുതലാളിമാർക്ക് തീറെഴുതിയും ,വികലമായ കാർഷിക- തൊഴിൽ നിയമങ്ങൾ കൊണ്ടുവന്നും ഇന്ത്യൻ ജനതയെ പട്ടിണിയിലേക്ക് നയിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുവാൻ മൂവാറ്റുപുഴയിൽ ചേർന്ന ഐ.എൻ.ടി.യു.സി നേതൃയോഗം തീരുമാനിച്ചു. ഡോ.മാത്യു കുഴൽ നാടൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു .റീജീണൽ പ്രസിഡന്റ് കെ.എ .അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ,മുൻ എം.എൽ.എ ജോസഫ് വാഴക്കൻ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിംകുട്ടി, സംസ്ഥാന സെക്രട്ടറി വി.പി. ജോർജ് , ജില്ലാ വൈസ് പ്രസിഡന്റ് പി.പി ഏലിയാസ്.നഗരസഭ ചെയർമാൻപി.പി. എൽദോസ്. ജോസ് പെരുമ്പിള്ളിക്കുന്നേൽ, പി.എസ്.എ ലത്തീഫ് , ജോൺ തെരുവത്ത്, സാറാമ്മ ജോൺ ,ബാബു സാനി ,സിന്ധു ബെന്നി.എ.ജെ. ജോൺ .വി.ആർ. പങ്കജാക്ഷൻ നായർ എന്നിവർ സംസാരിച്ചു.