തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ സംഗീതസഭയും ജി എൻ. സ്വാമി ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന 27- മത് ജി. നാരായണസ്വാമി അനുസ്മരണവും സംഗീതസദസും ഇന്ന് വൈകിട്ട് 5.30 നു തൃപ്പൂണിത്തുറ കളിക്കോട്ട പലസിൽ നടക്കും. മള്ളിയൂർ ക്ഷേത്രം ട്രസ്റ്റി പരമേശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്‌ അധ്യക്ഷയാവും. കെ. ബാബു എം.എൽ.എ മുഖ്യാതിഥിയാകും. ഡോ. സി .എം രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. സംഗീതസഭ പ്രസിഡന്റ്‌ രാജ്‌മോഹൻവർമ, ട്രസ്റ്റ്‌ സെക്രട്ടറി എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് വിദ്വാൻ വിഷ്ണുദേവിന്റെ സംഗീതക്കച്ചേരി. വി.വി.എസ്. മുരാരി വയലിനും കോട്ടയം സന്തോഷ്‌കുമാറും അനിൽകുമാറും മൃദംഗവും വായിക്കും. പരിപാടികൾ സഭയുടെ ഫേസ്ബുക്ക് വഴി ഓൺലൈനായി കാണാം.