congress
ഡീസൽ വില 100കടന്നതിനെതിരെ എ.ഐ.യു.ഡബ്ല്യു.സിയുടെ നേതൃത്വത്തിലുള്ള കേക്കുമുറിച്ചുള്ള പ്രതിഷേധം കൗൺസിലർ സക്കീർ തമ്മനം ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: കൊച്ചിയിൽ ഡീസൽ വില 100രൂപയ്ക്ക് മുകളിൽ ആയതിൽ പ്രതിഷേധിച്ച് എ.ഐ.യു.ഡബ്ല്യു.സിയുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ തമ്മനത്തെ ഭാരത് പെട്രോൾ പമ്പിന് മുന്നിൽ വെച്ച് കേക്ക് മുറിക്കുകയും മധുരപലഹാരം വിതരണം നടത്തുകയും ചെയ്തു. കൗൺസിലർ സക്കീർ തമ്മനം ഉദ്ഘാടനം ചെയ്തു. എ.ഐ.യു.ഡബ്ലു.സി ജില്ലാ സെക്രട്ടറി പി.എ. ജമാൽ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ. ജോണി, ഒ.കെ. ലത്തീഫ്, അഷറഫ്, കണ്ണൻ, സുപ്രൻ എന്നിവർ പ്രസംഗിച്ചു.