പിറവം: സ്കൂൾ പ്രവേശനോത്സവത്തിന് മുന്നോടിയായി പിറവം ജനമൈത്രി പൊലീസ്, കൗൺസിലർ ജിൽസ് പെരിയപുറം, അദ്ധ്യാപകർ, പി.ടി.എ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ കളമ്പൂർ ഗവ.യു. പി സ്കൂളിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ സബ് ഇൻസ്പെക്ടർ എം. എ. ആനന്ദ് ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രതിസന്ധിമൂലം അടച്ചിട്ടിരുന്ന സ്കൂൾ കാടുകയറിയും പൊടിപിടിച്ചും കിടക്കുകയായിരുന്നു. ഹെഡ് മിസ്ട്രെസ് ശാലിനി, സ്കൂൾ സംരക്ഷണ സമിതി അംഗം പി.വി.ഗോപി, സബ് ഇൻസ്‌പെക്ടർ വി. രാജേഷ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ബിജുമോൻ പി.എൻ. പ്രതാപ്, അനീഷ്, വിജയൻ, തൊഴിലുറപ്പ് പദ്ധതി ലീഡർ ലിസ്സി സോൾ തുടങ്ങിയവർ നേതൃത്വം നൽകി.