ആലുവ: സി.പി.എം ആലങ്ങാട് ഏരിയ സമ്മേളനം ചിറയം വിശ്വദീപ്തി പബ്ലിക് സ്‌കൂളിൽ (പി.കെ. മനോജ് നഗർ) സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിഅംഗം എം.കെ. സിദ്ധാർത്ഥൻ പതാക ഉയർത്തി. പി.ജെ. ഡേവിസ് രക്തസാക്ഷി പ്രമേയവും ആദർശ് അനുശോചനപ്രമേയവും അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി.ആർ. മുരളീധരൻ, കെ.എൻ. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. എം കെ. സിദ്ധാർത്ഥൻ, വി.പി. ഡെന്നി, ഐശ്വര്യ സാനു, യേശുദാസ് പറപ്പിള്ളി എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. വിവിധ കമ്മറ്റികളുടെ കൺവീനർമാരായി പി.പി. അജിത്കുമാർ (പ്രമേയം), പി.കെ. അബ്ദുൽ ഷുക്കൂർ (മിനിട്‌സ്), പി.ജെ. ഡേവിസ് (രജിസ്‌ട്രേഷൻ), ടി.പി. ഷാജി (ക്രെഡൻഷ്യൽ) എന്നിവരെ തിരഞ്ഞെടുത്തു. ഇന്ന് ഉച്ചയോടെ പ്രതിനിധി സമ്മേളനം സമാപിക്കും.
25ന് വൈകിട്ട് നാലിന് കരുമാല്ലൂർ, ആലങ്ങാട്, വരാപ്പുഴ ലോക്കൽ കമ്മറ്റികൾ കളമശേരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് നടപടികളിൽ പങ്കെടുക്കും. പ്രതിനിധികൾ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. കോട്ടുവള്ളി ലോക്കൽ കമ്മറ്റി പറവൂരിലെയും കടമക്കുടി ലോക്കൽ കമ്മിറ്റി എറണാകുളം ഏരിയ കമ്മിറ്റിയുടെയും ഭാഗമാകും.