bdjs
ഫാക്ടിന്റെ വിപണനകേന്ദ്രത്തിൽ നടന്ന വളം അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് കളമശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏലൂർ ഫാക്ട് ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ സമരം

കളമശേരി: ഫാക്ടിന്റെ ചിക്മംഗളൂരിലെ വിപണനകേന്ദ്രത്തിൽ നടന്ന 3കോടി രൂപയുടെ വളംഅഴിമതി കേന്ദ്രഏജൻസികൾ അന്വേഷിക്കണമെന്നും ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നറിയണമെന്നും ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി പി.എസ്. ജയരാജ് ആവശ്യപ്പെട്ടു. കീഴ്ജീവനക്കാരെ ബലിയാടാക്കി കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചാൽ കേന്ദ്രമന്ത്രിയെ നേരിൽകണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തുമെന്ന് മണ്ഡലം പ്രസിഡന്റ് പി. ദേവരാജൻ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ബി.ഡി.ജെ.എസ് കളമശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏലൂർ ഫാക്ട് ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ ധർണയിൽ മണ്ഡലം സെക്രട്ടറി വിജയകുമാർ, ബിജു അടുവാശേരി, ഷാജി കൊടുവഴങ്ങ, ജിനീഷ്, പി.എ. ഉത്തമൻ എന്നിവർ സംസാരിച്ചു.