cpm-paravur
സി.പി.എം പറവൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: സി.പി.എം പറവൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം തുടങ്ങി. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ടി.ജി. അശോകൻ, കെ.ഡി. വേണുഗോപാൽ, ലീന വിശ്വൻ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ഏരിയ കമ്മറ്റിഅംഗം കെ.ഡി. വേണുഗോപാൽ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിഅംഗം എസ്. ശർമ്മ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സി. സുരേന്ദ്രൻ, കെ.എം. സുധാകരൻ, ഏരിയ സെക്രട്ടറി ടി.ആർ. ബോസ്, ടി.വി. നിഥിൻ, കെ.എ. വിദ്യാനന്ദൻ, ടി.ജി. അശോകൻ എന്നിവർ സംസാരിച്ചു. ടി.എസ്. രാജൻ കൺവീനറായി പ്രമേയകമ്മിറ്റിയും എ.എസ്. അനിൽകുമാർ കൺവീനറായി മിനിറ്റ്സ് കമ്മറ്റിയും കെ.എസ്. സനീഷ് കൺവീനറായി ക്രെഡൻഷ്യൽ കമ്മിറ്റിയും തിരഞ്ഞെടുത്തു. ഇന്നും സമ്മേളനം തുടരും. 25ന് ഏരിയകമ്മിറ്റിയേയും സെക്രട്ടറിയേയും തിരഞ്ഞെടുക്കും. ഏഴ് ലോക്കൽ കമ്മിറ്റികളിൽ നിന്നായി 135 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.