ആലുവ: ഇന്ധന വിലവർദ്ധനവ് തടയാൻ ഫലപ്രദമായ നടപടി വേണമെന്ന് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ നാലാമത് സംസ്ഥാന വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഭരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷാജി തമ്പാനൂർ അദ്ധ്യക്ഷത വഹിച്ചു. എ.എം.വി.ഐ രാജേഷ് മുഖ്യാതിഥിയായിരുന്നു.
ഭാരവാഹികളായി രാജേഷ് ചേർത്തല (രക്ഷാധികാരി), ഷാജി തമ്പാനൂർ (പ്രസിഡന്റ്), ബാബുലെയൻ തൃശൂർ (സെക്രട്ടറി), ഇബ്രാഹിം പട്ടാമ്പി (ട്രഷറർ), അസീസ് വാണിയമ്പലം, രാജൻ പത്തനംതിട്ട (വൈസ് പ്രസിഡന്റുമാർ), നവാസ് മീനങ്ങാടി, സുജിത്ത് എറണാകുളം (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.