കൂത്താട്ടുകുളം: ഓൾ കേരളഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ കൂത്താട്ടുകുളം യൂണിറ്റ് വാർഷിക സമ്മേളനം കൂത്താട്ടുകുളം മർച്ചന്റ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സമ്മേളനം എ.കെ.പി.എ പിറവം മേഖലാ പ്രസിഡന്റ് പി.കെ.സുഗുണൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് പി.ബി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് പുതുവേലി വാർഷിക റിപ്പോർട്ടും, ട്രഷറർ മിഥുൻ മധു കണക്കും അവതരിപ്പിച്ചു.മേഖല അംഗവും എ.കെ.പി.എ എറണാകുളംജില്ലാസെക്രട്ടറിയുമായ സജി മാർവെൽ സംഘടനാ വിശദീകരണം നടത്തി. മേഖലാ സെക്രട്ടറി ജോർജ് വർഗീസ് , മേഖലാ ട്രഷറർ പ്രിൻസ് കൂത്താട്ടുകുളം ജോണിമാത്യു,ജോബിഫോട്ടോ ഫ്ലാഷ് എന്നിവർ സംസാരിച്ചു.
യൂണീറ്റ് ഭാരവാഹികളായി പ്രസിഡന്റ് ബിബിൻ ഗ്രീനിക്സ്,വൈസ് പ്രസിഡന്റ് ജോണി മാത്യു, സെക്രട്ടറി ബിജുപൊയ്ക്കാടൻ,ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് പുതുവേലി, ട്രഷറർ രാജേഷ് എൻ. എം എന്നിവരെ തിരഞ്ഞെടുത്തു.