കൊച്ചി: മഹാരാജാസ് കോളേജിൽ 2021-22 അദ്ധ്യയന വർഷത്തിലേക്കായുളള ബി.എസ് സി ഫിസിക്സ് ഇൻസ്ട്രുമെന്റേഷൻ കോഴ്സിലെ ഫിസിക്സ് വിഷയത്തിലെ ഒഴിവിലേക്ക് ഗസ്റ്റ് അദ്ധ്യാപകനെ നിയമിക്കുന്നതിനുള്ള അഭിമുഖം 25ന് രാവിലെ 10.30ന് നടക്കും. യോഗ്യത എം.എസ്.സി ഫിസിക്സ്, പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുളള ഉദ്യോഗാർഥികൾ അന്നേദിവസം അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിവരങ്ങൾക്ക് www.maharajas.ac.in