y-con
ചൂർണിക്കര കമ്പനിപ്പടി എസ്.പി.ഡബ്ള ്യു സ്‌കൂൾ ശുചീകരണം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ സ്കൂൾ ശുചീകരണവുമായി യൂത്ത് കോൺഗ്രസ് മാതൃക. ചൂർണിക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പനിപ്പടി എസ്.പി.ഡബ്ള ്യു സ്‌കൂൾ ശുചീകരണം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എ. ഷഹനാസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ. ജമാൽ, മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, മാധവൻകുട്ടി, സിന്ററിന എബി, സിദ്ദിഖ് ഹമീദ്, സ്കൂൾ പ്രിൻസിപ്പൾ ലീന എന്നിവർ സംസാരിച്ചു.