ആലുവ: ആലുവ താലൂക്ക് ലൈബ്രറി കൗൺസിലിലേക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ പ്രതിനിധികളായി ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷിനേയും മലയാറ്റൂർ - നിലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേനെയും തിരഞ്ഞെടുത്തു. താലൂക്കിലെ 15 പ്രസിഡന്റുമാരിൽ 11 പേർ വോട്ട് ചെയ്തതിൽ പത്തും ഇരുവർക്കും ലഭിച്ചു. എതിർസ്ഥാനാർത്ഥിയായി മത്സരിച്ച കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലുവിന്റെ സ്വന്തം വോട്ടും അസാധുവായി. മറ്റൊരു സ്ഥാനാർത്ഥി അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോമോൻ ഉൾപ്പെടെ മറ്റ് നാലുപേരും വോട്ട് രേഖപ്പെടുത്തിയില്ല.