citu-protest
ഖാദിവർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എ. അലി അക്ബർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഖാദിവർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിനു മുമ്പിൽ പ്രതിഷേധധർണ നടത്തി. ഖാദി മേഖലയിലെ തൊഴിലും കൂലിയും സംരക്ഷിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ പരിഷ്കരിക്കുക. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിഅംഗം കെ.എ. അലി അക്ബർ സമരം ഉദ്ഘാടനം ചെയ്തു. പി.സി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പി.സി. ഫ്രാൻസിസ്, പി.എ. സിന്ധു, പ്രീത വിനു, എം.എ. സാബി, സുമ രാജു, ശാന്താ രാജൻ എന്നിവർ സംസാരിച്ചു.