covid

കൊച്ചി: ജില്ലയിൽ വീണ്ടും കൊവിഡ് 2000 കടന്നു. ഇന്നലെ 2012 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 817 പേർക്കായിരുന്നു പോസിറ്റീവ്. സമ്പർക്കം വഴി 1980 പേർക്കാണ് രോഗം സ്ഥിരീകരിത്.

50ന് മുകളിൽ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങൾ. കളമശ്ശേരി -68, തൃക്കാക്കര -65, കരുമാലൂർ -53. അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ. ഏലൂർ, പാലക്കുഴ, മണീട്, ഇടക്കൊച്ചി, പൂണിത്തുറ, മുളവുകാട്, എളംകുളം, ചളിക്കവട്ടം, തേവര, പിണ്ടിമന, അയ്യപ്പൻകാവ്, ഇലഞ്ഞി, എടവനക്കാട്, കീരംപാറ, കുമ്പളങ്ങി, നെല്ലിക്കുഴി.ഇന്നലെ 593 പേർ രോഗ മുക്തി നേടി. ജില്ലയിൽ 11963 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്.ജില്ലയിൽ ഇന്നലെ 5783 പേർക്ക് വാക്സിൻ നൽകി. ഇതിൽ 1241 ആദ്യ ഡോസും, 4542 സെക്കന്റ് ഡോസുമാണ് നൽകിയത്. കൊവിഷീൽഡ് 4820 ഡോസും, 939 ഡോസ് കൊവാക്‌സിനും, 24 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.