കൊച്ചി: സി.പി.എം കൗൺസിലർ കെ.കെ. ശിവന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവുവന്ന ഗാന്ധിനഗർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സോജൻ ആന്റണി മത്സരിക്കും. കഴിഞ്ഞദിവസം നടന്ന സി.പി.എം നേതൃയോഗമാണ് തീരുമാനമെടുത്തത്. നേരത്തെ രണ്ടുതവണ കൗൺസിലറായിരുന്നു. ഗാന്ധിനഗർ, എളംകുളം ഡിവിഷനുകളിൽ നിന്നാണ് വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ.കെ. ശിവനോട് മത്സരിച്ച് പരാജയപ്പെട്ട പി.ഡി.മാർട്ടിനാണ് യു.ഡി.എഫിന്റെ സ്ഥാനാർത്ഥി. ബി.ജെ.പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.