വൈപ്പിൻ: എടവനക്കാട് പഞ്ചായത്തിലെ എല്ലാഭാഗത്തും ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളമെത്തിക്കുമെന്ന് വാട്ടർഅതോറിറ്റി അസി.എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. പഞ്ചായത്തിന്റെ എല്ലാഭാഗത്തും വെള്ളം എത്തുന്നതുവരെ വാൽവ് ക്രമീകരിച്ച് കൂടുതൽ സമയം പമ്പ് ചെയ്യുമെന്നും വെള്ളം മുടങ്ങാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ജല അതോറിറ്റി ഉറപ്പുനൽകി.