photo
വൈപ്പിൻ പള്ളിപ്പുറം സംസ്ഥാനപാതയുടെ പുനർനിർമ്മാണം പൂർത്തീകരിക്കാത്തതിനെതിരെ കുഴുപ്പിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശയനപ്രദക്ഷിണം നടത്തുന്നു

വൈപ്പിൻ: വൈപ്പിൻ പള്ളിപ്പുറം സംസ്ഥാനപാതയിലെ കുഴുപ്പിള്ളി ഭാഗത്ത് റോഡിന്റെ പുനർനിമ്മാണം പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് കുഴുപ്പിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശയനപ്രദക്ഷിണം നടത്തി. മെഡിക്കൽട്രസ്റ്റ് ആശുപത്രിക്ക് മുന്നിലെ റോഡിലാണ് മണ്ഡലം പ്രസിഡന്റ് എം.എം. പ്രമുഖനും പ്രവർത്തകരും ശയനപ്രദക്ഷിണം നടത്തിയത്.
സമരം ജില്ലാ ജനറൽ സെക്രട്ടറി എം.ജെ.ടോമി ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം ബ്ലോക്ക് പ്രസിഡന്റ് വി .എസ്. സോളിരാജ്, എ.ഡി. ഉണ്ണി, കെ.കെ. രാജൻ, ടി.ജി. വിജയൻ, എ.എ. ഡഗ്ലസ്, ആൻസൻ മാളിയേക്കൽ, പി.ജെ. അനിരുദ്ധൻ, ബീന ദേവസി, സവിത അരോഷ്, കെ.പി. ഭാസി, ആൽബിൻ ജോയ്, എ.എൻ. രാജീവ്, പി.പി. പ്രദീപ്, സിന്ധു രാജൻ, സുഭാഷിണി ജോഷി, ബേബി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.