മൂവാറ്റുപുഴ: എൻ.ജി.ഒ യൂണിയൻ ആരക്കുഴ യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.കെ. ബോസ് ഉദ്ഘാടനം ചെയ്തു. സുന്ദരി മന്ദസ്മിതം അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് കൺവീനർ അരുൺ സണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. ഉദയൻ,ഏരിയ സെക്രട്ടറി ടി.വി . വാസുദേവൻ, ഏരിയ പ്രസിഡന്റ് കെ കെ സുശീല എന്നിവർ സംസാരിച്ചു.