മൂവാറ്റുപുഴ: മൂവാറ്റുപുഴ അജു ഫൗണ്ടേഷൻ, മൂവാറ്റുപുഴ കലാകേന്ദ്ര ഫൈൻ അർട്ട്സ് അക്കാഡമിയും ചേർന്ന് മൂന്ന് ദിവസം സംഘടിപ്പിച്ച "മൂവാറ്റുപുഴയോരം" ചിത്രകലാകാരസംഗമത്തിൽ കേരളത്തിലെ 25 കലാകാരന്മാർ പങ്കെടുത്തു. ചിത്രകലാ ക്യാമ്പ്, പ്രഭാഷണം, സംവാദം, സ്ലൈഡ് പ്രസന്റേഷൻ എന്നിവയുമൊരുക്കിയിരുന്നു. സമാപന സമ്മേളനം സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. മനോജ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു.കലാകേന്ദ്ര പ്രിൻസിപ്പൽ വർഗീസ് മണ്ണത്തൂർ, ചിത്രകാരന്മാരായ തോമസ് കുരിശിങ്കൽ, ഗോപി സംക്രമണം, കെ ആർ കുമാരൻ, ബാലാജി, സാജു മണ്ണത്തൂർ എന്നിവർ സംസാരിച്ചു.