indian-institute-of-archi

കൊച്ചി: പ്രളയദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ അശാസ്ത്രീയവും അപകടകരവുമായ നിർമ്മാണ പ്രവൃത്തികളിൽ നിന്ന് വാസ്തുശില്പികളും സാങ്കേതിക വിദഗ്ദ്ധരും വിട്ടുനിൽക്കണമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട് (ഐ.ഐ.എ) കേരള ഘടകം ചെയർമാൻ എൽ. ഗോപകുമാർ അഭ്യർത്ഥിച്ചു. നിർമ്മാണ മേഖലയിലെ സാങ്കേതിക വിദഗ്ദ്ധർ ഒന്നടങ്കം അണിനിരന്നാൽ തീരാവുന്ന പ്രശ്‌നമേയുള്ളു. നിർമ്മാണ മേഖല തളരാതെ സന്തുലിതമായി ഖനനം ചെയ്യണം. വൻകിട പദ്ധതികൾ സുരക്ഷിത മേഖലകളിൽ മാത്രമായി പരിമിതപ്പെടുത്തണം. സർക്കാരുമായി സഹകരിച്ചു പാരിസ്ഥിതിക ആഘാത പഠനങ്ങൾ നടത്താനും പുതിയ രൂപകല്പനാൻ നയം രൂപപ്പെടുത്താനും അവസരം വിനിയോഗിക്കണം. ഇനിയുമൊരു പ്രകൃതി ദുരന്തം ഉണ്ടാകാതിരിക്കാൻ കൂട്ടായ പ്രവർത്തനത്തിന് ഐ.ഐ.എ തീരുമാനിച്ചു.