1
വള്ളം ലോറിയിലേക്ക് കയറ്റുന്നു

പള്ളുരുത്തി: പ്രളയമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ചെല്ലാനത്തുനിന്ന് വള്ളങ്ങളും തൊഴിലാളികളും കിഴക്കൻ മേഖലകളിൽ എത്തി. കെ.ജെ. മാക്സി എം.എൽ.എയുടെ നിർദേശപ്രകാരം ചെല്ലാനത്തുനിന്ന് ഏഴ് വള്ളങ്ങളും തൊഴിലാളികളുമാണ് സേവനസന്നദ്ധരായുള്ളത്. ഡാമുകൾ തുറന്നതോടെ ആലുവ, പറവൂർ, കോതമംഗലം തുടങ്ങിയ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനത്തിനാണ് ഇവർ പുറപ്പെട്ടത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നൗഷാർഖാൻ, മത്സ്യഫെഡ് മാനേജർ സുധ, ഫിഷറീസ് സൂപ്രണ്ട് സന്ദീപ്, ആന്റണി ഷീലൻ, പി.വി. വിൽസൻ, മിലി ഗോപിനാഥ്, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ തൊഴിലാളികൾക്ക് യാത്രയയപ്പ് നൽകി.