salim-
കേന്ദ്ര സംസ്ഥാന സർക്കാർ കുടുംബശ്രീയുടെ സഹകരണത്തോടെ നടത്തുന്ന എൻ.യു.എൽ.എം പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി നടത്തിയ നഗരശ്രീ ഉത്സവ് 2021 നഗരസഭ വൈസ് ചെയർമാൻ കെ. പി. സലിം ഉദ്ഘാടനം ചെയ്യുന്നു

പിറവം: കേന്ദ്ര സംസ്ഥാന സർക്കാർ കുടുംബശ്രീയുടെ സഹകരണത്തോടെ നടത്തുന്ന എൻ.യു.എൽ.എം പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി നടത്തിയ നഗരശ്രീ ഉത്സവ് 2021 നഗരസഭ വൈസ് ചെയർമാൻ കെ. പി. സലിം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിൽസ് പെരിയപുറം അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അഞ്ചു. കെ.തമ്പി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ബിമൽ ചന്ദ്രൻ, ജൂബി പൗലോസ്, ഷൈനി ഏലിയാസ്, കൗൺസിലർമാരായ രാജു പാണാലിക്കൽ, ബബിത ശ്രീജി, ഗിരീഷ് കുമാർ, അന്നമ്മ ഡോമി, വൈശാഖി. എസ്, മോളി ബെന്നി, ഡോക്ടർ സഞ്ചിനി പ്രതീഷ്, സി.ഡി.എസ് ചെയർപേഴ്സൺ സൂസൺ എബ്രഹാം, എൻ. യു.എൽ. എം. മാനേജർ സനൂജ ബി, സൂപ്രണ്ട് പി. സുലഭ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ തെരുവോര കച്ചവടക്കാർക്കുള്ള തിരിച്ചറിയൽ കാർഡ്, ലൈസൻസ്, ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ഐ. ഡി. കാർഡ് തുടങ്ങിയവ വിതരണം ചെയ്തു. തുടർന്ന് കുടുംബശ്രീയുടെ ഭക്ഷ്യ വിപണനമേളയും നടത്തി. സ്വയം തൊഴിൽ പദ്ധതി, സൗജന്യ നൈപുണ്യ പരിശീലനത്തിനുള്ള രജിസ്ട്രേഷൻ എന്നിവയും ആരംഭിച്ചു.