കുമ്പളങ്ങി: കൊറേഗാവ് കേസിൽ വിചാരണകൂടാതെ ജയിലിൽ അടച്ചിരിക്കുന്നവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) പള്ളുരുത്തി ഏരിയാകമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.പി. ശെൽവൻ ഉദ്ഘാടനം ചെയ്യുന്നു. കെ.കെ. സുരേഷ്ബാബു, എൻ.വി. കചൻ, വി.എം. ഉണ്ണിക്കൃഷ്ണൻ, എൻ.ടി. സുനിൽ, പി.ടി. കുഞ്ഞപ്പൻ തുടങ്ങിയവർ സംസാരിച്ചു.