കൊച്ചി: ശ്രീനാരായണഗുരു പ്രതിഷ്ഠ നിർവഹിച്ച കുമ്പളങ്ങി ഇല്ലിക്കൽ ദേവസ്വം യോഗം അർദ്ധനാരീശ്വര ക്ഷേത്രത്തിന്റെ ഭഗവാന് ഒരടിമണ്ണ് പദ്ധതിക്കായി രൂപീകരിച്ച കടവായ്പാ ബോണ്ടിന് ബാങ്ക് അക്കൗണ്ട് ആരംഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ കുമ്പളങ്ങി ശാഖയിലാണ് അക്കൗണ്ട്. നമ്പർ: 57059709120 (ഐ.എഫ്.എസ്.സി 0070150).
കണ്ടശാംപറമ്പിൽ കെ.പി രാജേശ്വരൻ കുമ്പളങ്ങി പഞ്ചായത്തിനടുത്തുള്ള തന്റെ പേരിലുള്ള 15 സെന്റ് സ്ഥലവും വീടും അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ സ്മരണാർത്ഥം ക്ഷേത്രത്തിലേക്ക് ഇഷ്ടദാനമായി വിൽപ്പത്രം എഴുതി സമർപ്പിച്ചിട്ടുണ്ട്. ഈ വസ്തുവിനോട് ചേർന്നുകിടക്കുന്ന 10 സെന്റ് സ്ഥലം വാങ്ങി ക്ഷേത്രത്തിന് മുതൽക്കൂട്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഒരടിമണ്ണ് പദ്ധതി ആവിഷ്‌കരിച്ചത്.
ഭക്തജനങ്ങളുടെ ചിരകാലാഭിലാഷമായ ഓഡിറ്റോറിയം സഫലീകരിക്കുന്നതിന്റെ ഭാഗമാണ് ഒരടിമണ്ണ് പദ്ധതി. ഇത് വിജയത്തിലെത്തിക്കാനാണ് സംഭാവന കൂപ്പണിനൊപ്പം താത്കാലിക കടവായ്പാ ബോണ്ടും ഇറക്കിയതെന്നും മുഴുവൻ ഭക്തജനങ്ങളും അഭ്യുദയകാംക്ഷികളും പങ്കാളികളാകണമെന്നും ഇല്ലിക്കൽ ദേവസ്വം യോഗം പ്രസിഡന്റ്. ഇ.വി. സത്യൻ, സെക്രട്ടറി സി.കെ. വികാസ്, ദേവസ്വം മാനേജർ എൻ.എം. സൈജു എന്നിവർ അഭ്യർത്ഥിച്ചു.