kerala-darmacharya-sabha

കൊച്ചി: കേരള ധർമ്മാചാര്യസഭ രൂപീകരണം നാളെ രാവിലെ 10.30 മുതൽ എളമക്കര ഭാസ്‌കരീയം കൺവെൻഷൻ സെന്ററിൽ നടക്കും. സമ്മേളനത്തിൽ ധർമ്മാചാര്യന്മാരും ആധ്യാത്മികരംഗത്തെ പ്രമുഖർ പങ്കെടുക്കും. ശ്രീരാമകൃഷ്ണ മിഷൻ, ചിന്മയാ മിഷൻ, സംബോധ് ഫൗണ്ടേഷൻ, മാതാ അമൃതാനന്ദമയീമഠം, വാഴൂർ തീർത്ഥപാദാശ്രമം, ശ്രീരാമദാസ മിഷൻ, ശിവഗിരി മഠം, ശുഭാനന്ദാശ്രമം, ശ്രീശങ്കരപരമ്പരാശ്രമങ്ങൾ തുടങ്ങിയവയിലെ സന്യാസി ശ്രേഷ്ഠന്മാർ മാർഗ്ഗദർശനം നൽകും. സംസ്ഥാനത്തെ സംന്യാസിശ്രേഷ്ഠർ, വിവിധ തലങ്ങളിലെ മുഖ്യ വൈദികന്മാർ, വിവിധ സമുദായങ്ങളിലേയും തന്ത്രി മുഖ്യന്മാർ, ധർമപ്രഭാഷകർ, ജ്യോതിഷവാസ്തു വിദ്യാപണ്ഡിതന്മാർ, സപ്താഹ പണ്ഡിതന്മാർ, വിവിധ തലങ്ങളിലെ മറ്റാചാര്യന്മാർ എന്നിവരുടെ പ്രതിനിധികൾ പങ്കെടുക്കും.