അങ്കമാലി: സി.പി.എം അങ്കമാലി ഏരിയ സമ്മേളനം 23, 24,25 തീയതികളിൽ അങ്കമാലി സി.എസ്.എ ഹാളിൽ നടക്കും. സംസ്ഥാന കമ്മിറ്റിഅംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും. അങ്കമാലി, തുറവൂർ, മഞ്ഞപ്ര, മൂക്കന്നൂർ, കറുകുറ്റി ലോക്കൽ കമ്മിറ്റിയിലെ തിരഞ്ഞെടുത്ത പ്രതിനിധികൾ പങ്കെടുക്കും. 26ന് വൈകിട്ട് 4ന് കാഞ്ഞൂർ, കാലടി, മലയാറ്റൂർ - നീലീശ്വരം, അയ്യമ്പുഴ, പാറക്കടവ് ലോക്കൽ കമ്മിറ്റികളിലെ തിരഞ്ഞെടുത്ത പ്രതിനിധികളും അങ്കമാലി ഏരിയ കമ്മിറ്റി പ്രതിനിധികളും ചേർന്ന് പുതിയ ഏരിയ കമ്മിറ്റിക്ക് രൂപം നൽകും.